Connect with us

International

ബംഗ്ലാദേശില്‍ റോഡപകടത്തില്‍ 10 മരണം

Published

|

Last Updated

ധാക്ക: ബംഗ്ലാദേശിലുണ്ടായ രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ 10 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. കോമില്ല ജില്ലയില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ ആദ്യ അപകടത്തില്‍ ഏഴു പേര്‍ മരിച്ചതായും 30 പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു.

ഫെനി ജില്ലയിലാണ് മറ്റൊരു അപകടം ഉണ്ടായത്. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. മൂന്നു പേരാണ് ഇവിടെ മരിച്ചത്. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.