Connect with us

Gulf

തൊഴില്‍ പരിശോധനക്ക് സ്മാര്‍ട്ട് വിമാനങ്ങള്‍

Published

|

Last Updated

അബുദാബി: ലേബര്‍ ക്യാമ്പുകളും തൊഴില്‍ സ്ഥളങ്ങളിലും മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ഇനി മുതല്‍ സ്മാര്‍ട് വിമാനങ്ങളും രംഗത്തുണ്ടാകും. റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാവുന്ന സ്മാര്‍ട് വിമാനങ്ങളുടെ സേവനത്തിന്റെ ഉദ്ഘാടനം യു എ ഇ തൊഴില്‍ മന്ത്രി സഖര്‍ ഗബാഷ് നിര്‍വഹിച്ചു.
തൊഴില്‍ മേഖലയുടെയും തൊഴിലാളികളുടെയും സമ്പൂര്‍ണ സുരക്ഷക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുകയെന്ന മന്ത്രാലയത്തിന്റെ നിലപാടിന്റെ ഭാഗമാണ് വിദൂര നിയന്ത്രിത സ്മാര്‍ട്ട് വിമാനങ്ങള്‍ രംഗത്തിറക്കുന്നതെന്ന് ഉദ്ഘാടന വേളയില്‍ തൊഴില്‍ മന്ത്രി പറഞ്ഞു. ഉച്ച വിശ്രമ നിയമം നിലവിലുണ്ടായിരുന്ന സമയത്ത് സ്മാര്‍ട് വിമാനങ്ങളുടെ സേവനം ചിലയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തിയതായും മന്ത്രി വെളിപ്പെടുത്തി.
മന്ത്രാലയത്തിനു കീഴിലെ തൊഴില്‍ പരിശോധകരുടെ നീക്കങ്ങള്‍ കുറ്റമറ്റതാക്കാന്‍ അവരെ സാങ്കേതികമായി സഹായിക്കുന്നതാണ് സ്മാര്‍ട് വിമാനങ്ങള്‍. തൊഴില്‍ മേഖലയിലും തൊഴില്‍ ഇടങ്ങളിലും നടക്കുന്ന നിയമലംഘനങ്ങളെ കയ്യോടെ പിടികൂടാന്‍ ഉദ്യോഗസ്ഥരെ സ്മാര്‍ട് വിമാനങ്ങള്‍ പിന്തുണക്കും. ഇതിലൂടെ മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്നും ഉദ്ഘാടന വേളയില്‍ തൊഴില്‍ മന്ത്രി സഖര്‍ ഗബാഷ് പറഞ്ഞു.
തൊഴില്‍ മന്ത്രിക്കു പുറമെ മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രമുഖരും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും.

Latest