Connect with us

Kerala

'വീക്ഷണ'ത്തിന്റെ ലേഖനത്തിനെതിരെ മുഖ്യമന്ത്രി

Published

|

Last Updated

കോട്ടയം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ വിമര്‍ശിച്ച ലേഖനത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലേഖനം ഒഴിവാക്കേണ്ടതായിരുന്നു, മാണി യുഡിഎഫിന്റെ സമുന്നത നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ലേഖനത്തിനെതിരെ രംഗത്തെത്തി. വീക്ഷണത്തിലെ ലേഖനം പാര്‍ട്ടിയുടെ അറിവോടെയല്ല. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മാണിക്കെതിരെ വീക്ഷണം ലേഖനം പ്രസിദ്ധീകരിച്ചത്. ഇടതുപക്ഷത്തിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്ന തരത്തിലാണ് മാണിയുടെ നടപടികള്‍ എന്ന തരത്തിലായിരുന്നു ലേഖനത്തിന്റെ കാതല്‍. ഇതിനെതിരെ കേരളാ കോണ്‍ഗ്രസിന്റെ പ്രതിച്ഛായയും രംഗത്തെത്തിയിരുന്നു.