Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അര്‍ണിയ മേഖലയില്‍ വീണ്ടും പാക് വെടിവെപ്പ്. ഇന്ന് രാവിലെയാണ് പാക് സൈന്യത്തിന്റെ വെടിവയ്പ്പ്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യം വെച്ചാണ് പാക് വെടിവെപ്പ്. ഇന്നലെ രാത്രിയിലാണ് വെടിവയ്പ്പ് വീണ്ടും തുടങ്ങിയത്.
അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളിലെ പതിനഞ്ചോളം പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു വെടിവയ്പ്പ്. ഇതോടെ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിനിര്‍ത്തല്‍ ലംഘിച്ചുള്ള പാക്കിസ്ഥാന്റെ നിരന്തരമുള്ള വെടിവയ്പ്പിനെതിരെ ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് ലംഘിച്ചാണ് പാകിസ്ഥാന്‍ വെടിവയ്പ്പ് തുടരുന്നത്. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ വെടിവയ്പ്പില്‍ ഇതുവരെ 8 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest