Connect with us

Palakkad

ആദിവാസി യുവതി കൊലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Published

|

Last Updated

അഗളി: ഷോളയൂര്‍ പഞ്ചായത്തില്‍ തേക്കുമുക്കിയൂരില്‍ ആദിവാസി യുവതി വള്ളി കൊലചെയ്യപ്പെട്ട കേസില്‍ ഭര്‍ത്താവ് തേക്കുമുക്കിയൂരില്‍ രങ്കസ്വാമി (55)യെ അഗളി പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ഊരുനിവാസികളാണ് വള്ളി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. സ്ഥിരമദ്യപാനിയായ രങ്കസ്വാമി നിരന്തരം ഭാര്യയെ പീഡിപ്പിച്ചിരുന്നു. സംഭവദിവസം ക്രൂരമായ മര്‍ദനമേറ്റാണ് വള്ളി മരിച്ചത്.
രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം. തലയിലേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
ആറ് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഈ ബന്ധത്തില്‍ മക്കളില്ല. ഇരുവരും വേറെ വിവാഹം കഴിച്ചിരുന്നവരാണ്.സംഭവദിവസംതന്നെ രങ്കസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ പ്രതികുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.
അഗളി സി ഐ. പി എം മനോജിന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ എസ് ഐ പി കെ മോഹനന്‍, അസിസ്റ്റന്റ് എസ് ഐമാരായ അസീസ്, ചന്ദ്രന്‍, സി പിഒമാരായ സുന്ദരി, ശ്രീജിത്, റഷീദ്, രാംദാസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

Latest