Connect with us

Palakkad

ഓരോ കുട്ടിയും ജനിച്ചു വീഴുന്നത് ക്യാന്‍സര്‍ അടക്കമുള്ള 287 മാരക വിഷങ്ങള്‍ പേറി: ഡോ. വി എസ് വിജയന്‍

Published

|

Last Updated

പാലക്കാട്: ഓരോ കുട്ടിയും ജനിച്ചു വീഴുന്നത് 287 മാരക വിഷങ്ങള്‍ പേറിയാണെന്ന് ഗാഡ്ഗില്‍ കമ്മിറ്റിയംഗം ഡോ വി എസ് വിജയന്‍.
ക്യാന്‍സര്‍ സാധ്യതയുള്ള 187 രാസപദാര്‍ഥങ്ങള്‍ അടക്കമാണിത്. ഭക്ഷണത്തിലൂടെ അമ്മ വഴി പൊക്കിള്‍ക്കൊടി ബന്ധത്തിലൂടെയാണ് മാരക വിഷങ്ങള്‍ കുഞ്ഞിലെത്തുന്നത്. ജില്ലാപഞ്ചായത്ത് ഹാളില്‍ നല്ല ഭൂമിയുടെ ആഭിമുഖ്യത്തില്‍ പാരിസ്ഥിതിക സഹോദയവേദി സംഘടിപ്പിച്ച ജലസുരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 3,000 മില്ലീമീറ്റര്‍ മഴപെയ്യുന്ന നമ്മുടെ നാട്ടില്‍ എന്ത്‌കൊണ്ട് 50 മില്ലീമീറ്റര്‍ മഴമാത്രം ലഭിക്കുന്നിടത്തില്ലാത്ത ജലദൗര്‍ലഭ്യം ഉണ്ടാകുന്നുവെന്ന് പരിശോധിക്കണം. വളര്‍ച്ചാനിരക്ക് (ജി ഡി പി) കൂട്ടുന്ന വികസന സങ്കല്‍പ്പം തെറ്റാണ്.
നെല്‍പ്പാടങ്ങല്‍ നികത്തി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്ന വികസന സംസ്‌കാരമല്ല വേണ്ടത്. അനാവശ്യ നിര്‍മ്മാണം പ്രകൃതി വി”വങ്ങളുടെ ചുഷണത്തിനും വിലവര്‍ധനവിനുമിടയാക്കും. പകുതിയിലധികം ജനങ്ങള്‍ക്ക് കക്കൂസില്ലാത്ത രാജ്യത്ത് അഞ്ച്‌കോടിയോളം പേര്‍ ചേരിയിലാണ് താമസിക്കുന്നത്. മൂന്ന്‌കോടിയോളം വീടില്ലാത്തവരുമുണ്ട്. 21 ലക്ഷം കുഞ്ഞുങ്ങളാണ് മലേറിയ ബാധിച്ച് മരിച്ചത്.
രണ്ടര ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 79 ശതമാനം തണ്ണീര്‍തടങ്ങളാണ് നമ്മുക്ക് നഷ്ടപ്പെട്ടത്. ആയുര്‍ദൈര്‍ഘ്യത്തിലും സാക്ഷരതയിലും മുന്നിലുള്ള മലയാളി രോഗത്തിന്റെ കാര്യത്തിലും മുന്നിലാണ്. പാലക്കാട്ടെ വെള്ളത്തില്‍ എല്ലുകള്‍ക്ക് ബലക്ഷയമുണ്ടാക്കുന്ന ഫഌറൈഡ് അംശം കൂടുതലാണ്.
രാസവളവും കീടനാശിനികളും ആശുപത്രികളുടെ എണ്ണം കൂട്ടുകയാണ്. ജൈവക്യഷിയിലേക്കും പ്രക്യതിദത്ത “ക്ഷണത്തിലേക്കുമുള്ള തിരിച്ചുപോക്കാണ് ഇതിനു പരിഹാരം- അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. സീതാരാമന്‍, വിളയോടി വേണുഗോപാല്‍, മാധവനുണ്ണി ഓങ്ങല്ലൂര്‍, പവിത്രന്‍ ഓലശ്ശേരി, ഡോ. മാന്നാര്‍ ജി രാധാക്യഷ്ണന്‍ സംസാരിച്ചു.

Latest