Connect with us

Palakkad

ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി

Published

|

Last Updated

അഗളി: ഷോളയൂര്‍ ആനക്കട്ടിക്കടുത്ത് വട്ടലക്കി ലക്ഷംവീട് കോളനിയില്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.
കഴുത്തിനുതാഴെ ഗുരുതരമായി പൊള്ളലേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍. ഇവരുടെ പന്ത്രണ്ടുകാരി മകള്‍ ജ്യോതിക്കും പൊള്ളലേറ്റുവട്ടലക്കി ഊരിലെ രങ്കന്‍ -നഞ്ചി ദമ്പതികളുടെ മകള്‍ ശാന്തി (28) ,മകളുമാണ് പൊള്ളലേറ്റു ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
സ്ഥിരമദ്യപാനിയായഭര്‍ത്താവ് നാഗരാജ് പതിവായി വീട്ടില്‍ അക്രമം നടത്തിയിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. നാഗരാജിന്റെ പേരില്‍ നരഹത്യയ്ക്ക് കേസെടുത്തതായി ഷോളയൂര്‍ എസ്‌ഐ മദനമോഹനന്‍ പറഞ്ഞു. ശാന്തിക്ക് 90 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നും മകളുടെനില ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ അശാന്തിപടരുകയാണ്. മദ്യമയക്കുമരുന്നുകളുടെ അമിതമായ ഉപഭോഗമാണ് ആദിവാസി ഊരുകളിലെ സമാധാനം കെടുത്തുന്നത്. തേക്കുമുക്കിയൂരില്‍ യുവതി കൊലചെയ്യപ്പെട്ടതിനു പിന്നാലെയാണ് തുടര്‍സംഭവവും അരങ്ങേറിയത്.

---- facebook comment plugin here -----

Latest