Palakkad
ഒഡീസി നൃത്തത്തില്‍ മുങ്ങി സൂര്യാഫെസ്റ്റ്
പാലക്കാട്: ഒഡീഷയുടെ നൃത്തവൃത്തത്തില് മുങ്ങി അഹല്യ-സൂര്യാഫെസ്റ്റിന്റെ അഞ്ചാംദിനം ആനന്ദത്തിലാറാടി. ഒഡീഷയുടെ തനത് നൃത്തരൂപമായ ഒഡീസി സംഘനൃത്തവും സോളോയുമാണ് അഞ്ചാംദിനമായ ഇന്നലെ അരങ്ങേറിയത്. പ്രശസ്ത ഒഡീസ്സി നര്‍ത്തകി അരുണ മൊഹന്തിയുടെ സംഘമാണ് ഒഡീഷ നൃത്തവിസ്മയങ്ങള് പാലക്കാടിന് സമ്മാനിച്ചത്. ഗുരു ഗംഗാധരപ്രധാന്, അരുണ മൊഹന്തി എന്നിവരാണ് നൃത്തസംവിധാനം നിര്‍വ്വഹിച്ചത്.
ജാനവി ബെഹ്റ, രാമ ചന്ദ്രാജി, പവിത്ര കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗസംഘമാണ് നൃത്തപരിപാടി കാഴ്ച്ചവെച്ചത്. ഇന്ന് വൈകിട്ട് 6.30 പത്മ സുബ്രമണ്യം ഭരതനാട്യം അവതരിപ്പിക്കും.
---- facebook comment plugin here -----