Connect with us

Wayanad

പാലും പാലുല്‍പ്പന്നങ്ങളും സംസ്ഥാനം മുഴുവന്‍ വിതരണം ചെയ്യാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ജയലക്ഷ്മി

Published

|

Last Updated

ക്ഷീരവികസന വകുപ്പ്, മില്‍മ, കേരളവെറ്ററിനറി യൂനിവേഴ്‌സിറ്റി, മൃഗസംരക്ഷണ വകുപ്പ്, ജില്ലയിലെ സഹകരണ ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയനാട് ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടാതെ വിവിധ വകുപ്പുകളും വികസന ഏജന്‍സികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതാണ് വയനാടിന്റെ പ്രത്യേകതയെന്നും ഈ കൂട്ടായ്മയാണ് വയനാട്ടില്‍ ക്ഷീരോദ്പ്പാദന രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിനു നിദാനമെന്നും ഈ രംഗത്ത് നബാര്‍ഡിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വയനാട്ടില്‍ സഹകരണ ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. കര്‍ഷകരുടെ പ്രയത്‌നമാണ് നാടിന്റെ വികസനത്തിനു കാരണം. വയനാട് ജില്ലയില്‍ ക്ഷീരവികസന രംഗത്തെ പരിപോഷിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. തരിയോട് ക്ഷീരോദ്പ്പാദക സഹകരണ സംഘത്തിനുവേണ്ടി 42 ലക്ഷത്തില്‍പ പ്പരം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ ഒരു കോടി രൂപാ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു.
ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍, തരിയോട് സംഘത്തിന്റെ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം, ക്ഷീരവികസന വകുപ്പ് സംഘത്തില്‍ സ്ഥാപിച്ച ടച്ച് സ്‌ക്രീന്‍ കിയോസ്‌കിന്റെ ഉദ്ഘാടനം, ഡയറി ക്ലബ് അംഗങ്ങള്‍ക്കുള്ള പുസ്തക വിതരണം, പച്ചക്കറിത്തൈകളുടെ വിതരണം, ഹോട്ട് വാട്ടര്‍ ജനറേറ്റര്‍ ഉദ്ഘാടനം മുതലായ ചടങ്ങുകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അനില്‍ കുമാര്‍, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.ചാക്കോ, നബാര്‍ഡ് എ.ജി.എം. എന്‍.എസ്.സജികുമാര്‍ എന്നിവരും പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.ശ്രീകുമാര്‍, വിദ്യാഭ്യാസ കാര്യ ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്ഷീജ ആന്റണി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.ദേവദാസ്, തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വികസന കാര്യ ചെയര്‍മാന്‍ വി.ജിഷിബു, തരിയോട് സര്‍വ്വീസ് ബാങ്ക് പ്രസിഡണ്ട് ഡെന്നീസ് മാസ്റ്റര്‍, തരിയോട് ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ ചെയര്‍പേഴ്‌സണ്‍ മൈമൂന എളങ്ങോളി, ഗ്രാമപഞ്ചായത്തംഗം കെ.എന്‍. ഗോപിനാഥന്‍, മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡണ്ട് എ.പി.കുര്യാക്കോസ്, മില്‍മ പി ആന്റ് ഐ മാനേജര്‍ ടി.മാത്യു, ലീഡ് ഡിസ്‌ക്ട്രിക്ട് ബാങ്ക് മാനേജര്‍ എം.വി.രവീന്ദ്രന്‍, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ ബി.ആര്‍.ലോറന്‍സ്, കേരള ഗ്രാമീണ ബാങ്ക് കാവുമന്ദം ശാഖാ മാനേജര്‍, സി.കെ.രവി, ബത്തേരി ക്ഷീരസംഘം പ്രസിഡണ്ട് ബേബി വര്‍ഗ്ഗീസ്, തരിയോട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി തോമസ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ജനാര്‍ദ്ധനന്‍, പി.കെ.അഷ്‌റഫ് പ്രസംഗിച്ചു.

Latest