Connect with us

Wayanad

കുടുംബശ്രീ അഗതി ആശ്രയ: എട്ട് പദ്ധതികള്‍ക്ക് 10 കോടി

Published

|

Last Updated

കല്‍പ്പറ്റ: തദ്ദേശ സ്വയം ഭരണ വകുപ്പും, കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന എട്ട് അഗതി ആശ്രയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. അഗതികളായവര്‍ക്ക് സാന്ത്വനമേകാന്‍ സര്‍ക്കാര്‍ കുടുംബശ്രീ മുഖേന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതിയാണിത്.
കടുംബശ്രീ മുഖേന സമര്‍പ്പിച്ച 4 പട്ടിക വര്‍ഗ അഗതി – ആശ്രയ പദ്ധതികള്‍ക്കും,നാല് പഞ്ചായത്തുകളിലെ ജനറല്‍ ആശ്രയ രണ്ടാംഘട്ട പദ്ധതികള്‍ക്കുമായി 10,08,40,520 രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്.
ഭക്ഷണം, ചികിത്സാ, വസ്ത്രം, പെന്‍ഷന്‍, മരുന്ന്, വിദ്യാഭ്യാസം തുടങ്ങിയവ കുടുംബശ്രീയും, അടിസ്ഥാന സൗകര്യങ്ങളായ വീട്, വീട് പുനരുദ്ധാരണം, കുടിവെള്ളം, വൈദ്യുതി, കക്കൂസ്, സ്ഥലം തുടങ്ങിയവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമാണ് പദ്ധതി പ്രകാരം ഉറപ്പു വരുത്തുന്നത്.
മുള്ളന്‍കൊല്ലി 1,02,49,980 രൂപ, തരിയോട് 2,18,23,600 രൂപ, പൂതാടി 1,62,05,960 രൂപ, കല്‍പ്പറ്റ മുനിസിപ്പാലിറ്റി 49,07,700 രൂപ തുടങ്ങിയ നാല് പട്ടിക വര്‍ഗ ആശ്രയ പദ്ധതികള്‍ക്കായി 5,31,87,240 രൂപയുടെ സര്‍ക്കാര്‍ അനുമതി ലഭിച്ചത്. ഇതില്‍ 1,02,98,740 രൂപ കുടുംബശ്രീ മുഖേന ചലഞ്ച് ഫണ്ടായി കുടുംബശ്രീ മുഖേന നല്‍കും.
മൂപ്പൈനാട് 2,39,88,640 രൂപ, പനമരം 1,11,01,000 രൂപ, മുള്ളന്‍കൊല്ലി 28,27,840 രൂപ, തരിയോട് 97,35,800 രൂപ എന്നിങ്ങനെ രണ്ടാംഘട്ട പദ്ധതികള്‍ക്കുമായാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 57,37,436 രൂപ രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക് കുടുംബശ്രീ ചലഞ്ച് ഫണ്ടായി സി ഡി എസ് മുഖേന പഞ്ചായത്തുകള്‍ക്ക് നല്‍കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന്‍ ചെയര്‍മാനും , തദ്ദേശ ഭരണ സെക്രട്ടറി കണ്‍വീനറുമായ അഗതി ആശ്രയ വിലയിരുത്തല്‍ സമിതി മാസം തോറും യോഗം ചേര്‍ന്ന് പദ്ധതി വിലയിരുത്തും.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍, സി ഡി എസ് മെമ്പര്‍ സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, അങ്കണ്‍വാടി സൂപ്പര്‍വൈസര്‍, സി ഡി എസിലെ സാമൂഹ്യ വികസനത്തിന്റെ ചുമതലയുള്ള അംഗം, രണ്ട് സാമൂഹ്യ പ്രവര്‍ത്തകര്‍, എന്നിവരടങ്ങിയതാണ് തദ്ദേശ ഭരണ മേല്‍നോട്ട ചുമതലയുള്ള വിലയിരുത്തല്‍ സമിതി.
രണ്ടു മാസത്തിലൊരിക്കല്‍ തദ്ദേശ ഭരണ മേല്‍നോട്ട ചുമതലയുള്ള ആശ്രയ വിലയിരുത്തല്‍ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ ആസൂത്രണ സമിതിക്ക് നല്‍കണം.

---- facebook comment plugin here -----

Latest