Connect with us

Wayanad

എ ഐ എ ഡി എം കെ മഹിളാ സംഘം വായ മൂടികെട്ടി നിരാഹാര സമരം നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എ ഐ എ ഡി എം കെ മഹിളാ സംഘം പ്രവര്‍ത്തകര്‍ ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ വായ മൂടികെട്ടി നിരാഹാര സമരം നടത്തി. റാണി തമ്പി രാമസ്വാമി അധ്യക്ഷതവഹിച്ചു. ഗൂഡല്ലൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ രാജാതങ്കവേലു ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം ജില്ലാ സെക്രട്ടറിയും ഊട്ടി നഗരസഭാ ചെയര്‍പേഴ്‌സണുമായ കെ സത്യഭാമ, ഗൂഡല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ രമ, ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ പി ഇന്ദിരാണി, നെല്ലാക്കോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രേമലത, ദേവര്‍ഷോല പഞ്ചായത്ത് പ്രസിഡന്റ് സഫിയ, ഓവാലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, രാധാരാജന്‍, മനോഹരി, ആന്‍സി ജോസഫ്, മേരികുട്ടി, ലിസി, അന്നകുട്ടി, എ ഐ എ ഡി എം കെ ഗൂഡല്ലൂര്‍ താലൂക്ക് സെക്രട്ടറി എല്‍ പത്മനാഭന്‍, പന്തല്ലൂര്‍ താലൂക്ക് സെക്രട്ടറി സി അബു, ആര്‍ രാമമൂര്‍ത്തി, ഗലേന്ദ്രന്‍, കന്തസ്വാമി എന്നിവര്‍ പ്രസംഗിച്ചു. കറുപ്പ് ബാഡ്ജ് ധരിച്ച് കറുപ്പ് തുണികൊണ്ട് വായമൂടികെട്ടിയാണ് സമരംനടത്തിയത്. നിരവധി പേര്‍ സമരത്തില്‍ പങ്കെടുത്തു.

 

Latest