Connect with us

Wayanad

കലാവസ്ഥാ വ്യതിയാനം: കറവമാടുകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു: വിദഗ്ദര്‍

Published

|

Last Updated

തരിയോട്: വയനാട് നേരിടുന്ന പ്രതികൂല കാലാവസ്ഥാ വ്യതിയാനം വളര്‍ത്തു മൃഗങ്ങളില്‍ പ്രത്യേകിച്ച് കറവമാടുകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും തന്മൂലം ക്ഷീരോദ്പ്പാദന രംഗം നേരിയതോതില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വിദഗ്ദര്‍.
ക്ഷീരവികസന വകുപ്പ്, നബര്‍ഡ്, കേരള വെറ്റിറനറി യൂണിവേഴ്‌സിറ്റി, മില്‍മ, മൃഗസംരക്ഷണ വകുപ്പ് വിവിധ വികസന ഏജന്‍സികള്‍ മുതലായവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരമേളയുടെ ഭാഗമായി സംഘടിപ്പിച്ച ക്ഷീരവികസന സെമിനാറിലാണ് അഭിപ്രായമുയര്‍ന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന അന്തരീക്ഷോഷ്മാവിലെ ഉയര്‍ച്ച പാലുല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുമ്പോള്‍ കാലം തെറ്റിയാണെങ്കിലും ജില്ലയില്‍ ലഭിക്കുന്ന മഴ പച്ചപ്പുല്ലിന്റെ ഉദ്പാദനച്ചെലവ് ഗണ്യമായി കുറയുന്നു. ഈ സവിശേഷത മറ്റൊരിടത്തുമില്ലെനന്നും സെമിനാറില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനു നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമാണ്.
ക്ഷീരമേഖലയില്‍ വന്‍സാദ്ധ്യതകളുള്ള വയനാട്ടില്‍ യുവതലമുറ പുതുസംരംഭങ്ങളുമായി ഈ രംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത് ശുഭോദര്‍ക്കമാണ്. സമീപ ഭാവിയില്‍ത്തന്നെ വയനാട് ജില്ലാ ക്ഷീരോദ്പ്പാദനരംഗത്ത് സംസ്ഥാനത്ത് വന്‍ശക്തിയായി ഉയരുമെന്നും സെമിനാറില്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ ഫണ്ടിംഗുമായി നബാര്‍ഡ് ഈ രംഗത്ത് ചുവടുറപ്പിച്ചതും ശ്രദ്ധേയമാണ്.
ക്ഷീരവികസന വകുപ്പ് പ്ലാനിംഗ് ഡെപപ്യൂട്ടി ഡയറക്ടര്‍ ബൈജു കെ.അലക്‌സ് മോഡറേറ്ററായിരുന്ന സെമിനാറില്‍ നബാര്‍ഡ് എ.ജി.എം. എന്‍.എസ്. സജികുമാര്‍ മൃഗസംരക്ഷണ വകുപ്പ് എപ്പിസെമിയോളജിസ്റ്റ് ഡോ.ഇ.എം.മുഹമ്മദ്, വെറ്ററിനറി യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ ഡോ.എ.പ്രസാദ്, കൃഷിവിജ്ഞാന കേന്ദ്രം പ്രൊഫസര്‍ഹെഡ് ഡോ. എ.രാധമ്മപിള്ള ക്ഷീരവികസന വകുപ്പ് എറണാകുളം അസി.ഡയറക്ടര്‍ പി.പി.ബിന്ദുമോന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

---- facebook comment plugin here -----

Latest