Connect with us

Malappuram

മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരുക്ക്

Published

|

Last Updated

വളാഞ്ചേരി: മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് 20 ഓളം പേര്‍ക്ക് പരുക്കേറ്റു. കരേക്കാട്ടില്‍ നിന്നും വളാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികള്‍ അടക്കം 20 പേര്‍ക്ക് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലിന് സി കെ പാറ വല്യാത്തപടിയിലാണ് അപകടം. നിറയെ യാത്രക്കാരുമായി വരികയായിരുന്ന മിനി ബസാണ് അപകടത്തില്‍ പെട്ടത്. കരേക്കാട് സ്വദേശികളായ പാറമ്മല്‍ നബീസ(45), തട്ടാലത്തൊടി സുഹറ(32), കൊട്ടാരത്തില്‍ ഫാത്തിമ(35), തൊട്ടേങ്ങാട് ആഇശ(18), എടയൂര്‍ സ്വദേശികളായ ചാലപ്പാട് സുഹറ(33), വെള്ളനങ്ങാട് സുലൈഖ(33), പേര്‍ശന്നൂര്‍ ചെനക്കപ്പറമ്പില്‍ ആതിര(11), പട്ടാമ്പി ചെമ്പകത്തു പറമ്പില്‍ സാജിത(35), വടക്കുംപുറം നീലിയാട്ടില്‍ കുമാരി ഷെല്‍വി(46), കാടാമ്പുഴ തോട്ടുങ്ങല്‍ ലത(38), ചെറിയമുണ്ട പരിക്കോട്ടില്‍ ഹംസ(37), പാലച്ചോട് പാറമ്മല്‍ മുജീബ്ര്‍റഹ്മാന്‍(32), പാലച്ചോട് പാറമ്മല്‍ ആഇശാ(4), ചെമ്പകത്ത് പറമ്പില്‍ സാദിയ(12), കുറുമ്പത്തൂര്‍ സ്വദേശി കോര(55),സുലോജന(45), സി കെ പാറ കാളിയാലില്‍ രമ്യ(29), കല്ലായില്‍ രമണി(49) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest