Connect with us

Kozhikode

കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തുന്നവരെ ബഹിഷ്‌കരിക്കണം: എം ടി

Published

|

Last Updated

കോഴിക്കോട്: കുട്ടികള്‍ക്ക് നേരെ മാനസിക- ശാരീരിക അതിക്രമങ്ങള്‍ നടത്തുന്നവരെ സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയരാക്കണമെന്ന് എം ടി വാസുദേവന്‍ നായര്‍. അധ്യാപകരും മാതാപിതാക്കളും വരെ ക്രൂരത കാട്ടുന്നതായാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും എം ടി ആവശ്യപ്പെട്ടു.
ഓര്‍ച്ചഡ് ഇന്ത്യ പന്ത്രണ്ടാമത് സ്‌കോളര്‍ഷിപ്പ് അവാര്‍ഡുദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത കഴിവുകള്‍ സൃഷ്ടിച്ചെടുക്കാമെന്ന അബദ്ധ ധാരണയില്‍ ബുദ്ധിമുട്ടി പണം സംഘടിപ്പിച്ച് കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്കയക്കുന്ന രക്ഷിതാക്കളാണ് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ആദ്യ പ്രതികളെന്നും എം ടി കൂട്ടിച്ചേര്‍ത്തു.
എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെ ഏഴ് ഗ്രൂപ്പുകളിലാണ് മത്സരം നടന്നത്. ഓര്‍ച്ചഡ് ഇന്ത്യ ചെയര്‍മാന്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. അഡ്വ. എം രാജന്‍, പുത്തൂര്‍ മഠം ചന്ദ്രന്‍, പി ദാമോദരന്‍, ഭാസി മലാപ്പറമ്പ്, പി ഗോപാലകൃഷ്ണന്‍, കമാല്‍ വരദൂര്‍, സ്‌കോളര്‍ഷിപ്പ് പരീക്ഷാ കണ്‍ട്രോളര്‍ എ കെ നമ്പ്യാര്‍ പ്രസംഗിച്ചു.

Latest