Connect with us

Kozhikode

നാളെ ജില്ലയില്‍ മോട്ടോര്‍ തൊഴിലാളി യൂനിയന്‍ പണിമുടക്കും

Published

|

Last Updated

കോഴിക്കോട്: ഓട്ടോറിക്ഷാ മിനിമം ചാര്‍ജ് 15 രൂപയില്‍ കൂടുതല്‍ വാങ്ങിയാല്‍ നടപടിയെടുക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ജില്ലാ മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (സി ഐ ടി യു)നാളെ ജില്ലയില്‍ പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്.
ഒന്നാം തീയതി മുതല്‍ മിനിമം ചാര്‍ജ് 20 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാത്തത് തൊഴിലാളികളുടെ കുറ്റമല്ലെന്നും കണ്‍വീനര്‍ ടി ബാലന്‍ നായര്‍ പറഞ്ഞു. നാളെ പകല്‍ പാളയത്ത് വിശദീകരണ യോഗം ചേരുമെന്നും അറിയിച്ചു

 

Latest