Connect with us

Kozhikode

നീരയെ തകര്‍ക്കാനുള്ള കൃഷി മന്ത്രിയുടെ നീക്കത്തെ ചെറുക്കും

Published

|

Last Updated

കോഴിക്കോട്: നീരയെ തകര്‍ക്കാനുള്ള കൃഷി മന്ത്രിയുടെ നീക്കത്തെ ചെറുക്കുമെന്ന് കണ്‍സോര്‍ഷ്യം ഓഫ് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനീസ് ഇന്‍ കേരള ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇടത്തട്ടുകാരുടെയും മദ്യലോബികളുടെയും ഇടപെടല്‍ ഇല്ലാതെ നീര സംഭരിച്ച് വിപണനം നടത്താന്‍ ത്രി ടയര്‍ സംവിധാനം ഒരുക്കിയതിന് ശേഷമാണ് നാളികേര വികസന ബോര്‍ഡ് വിശദമായ പദ്ധതി സര്‍ക്കാറിന് സമര്‍പിച്ചത്. അതുപ്രകാരം 2013-14ലെ ബജറ്റില്‍ നീര സംസ്‌കരണ യൂനിറ്റുകള്‍ ആരംഭിക്കുന്നതിന് പത്ത് ജില്ലകളിലെ ഉത്പാദന കമ്പനികള്‍ക്ക് 15 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
എന്നാല്‍ ഈ തുക മുഴുവന്‍ സര്‍ക്കാറിന് കോടികളുടെ ബാധ്യത വരുത്തിവെച്ച നാളികേര കോര്‍പറേഷന് നല്‍കാനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്. നീരയെ തകര്‍ത്ത് കര്‍ഷകര്‍ക്ക് തുച്ഛമായ വില നല്‍കി തെങ്ങ് ചെത്തി കള്ളെടുത്തു കൊണ്ടിരിക്കുന്ന കള്ള് ലോബിയെ സഹായിക്കാനാണ് കൃഷിമന്ത്രി ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഷാജഹാന്‍ കാഞ്ഞിരവിള, നാസര്‍ പൊന്നാട്,സണ്ണി ജോര്‍ജ്, ബാബു മത്തത്ത് പങ്കെടുത്തു.