Connect with us

Kozhikode

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: കരുവാരക്കുണ്ട് സ്വദേശിയെ പോലീസ് തിരയുന്നു

Published

|

Last Updated

പെരിന്തല്‍മണ്ണ: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. പ്രതിയായ കരുവാരക്കുണ്ട് സ്വദേശിക്കായി തെരച്ചില്‍ ശക്തമാക്കി.
താഴെക്കോട് ആദിവാസി കോളനിയിലെ പെണ്‍കുട്ടി മൂന്നാമത് പ്രസവിച്ച സംഭവത്തിലാണ് അന്വേഷണം. പെരിന്തല്‍മണ്ണ ഡി വൈ എസ് പി. കെ പി വിജയകുമാറാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്.
ഡി വൈ എസ് പി. കെ പി വിജയകുമാര്‍, എസ് ഐ ഗിരീഷ്‌കുമാര്‍ എന്നിവര്‍ കോളനിയിലെത്തി പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു.
ബലാത്സംഗത്തിന് കേസെടുത്തതായി ഡി വൈ എസ് പി പറഞ്ഞു. കോളനിയില്‍ വന്നു താമസിച്ചിരുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് പ്രതി. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രസവ സമയത്ത് 25 വയസ്സ് എന്നാണ് ആശുപത്രിയില്‍ നല്‍കിയ വിവരം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലാണ് സംഭവം.