Connect with us

Kozhikode

ജര്‍മന്‍ സംഘം നിലമ്പൂര്‍ കനോലി പ്ലോട്ടില്‍

Published

|

Last Updated

നിലമ്പൂര്‍: ലോക പ്രശസ്തമായ നിലമ്പൂരിലെ തേക്ക് തോട്ടം കാണാന്‍ ജര്‍മനിയില്‍ നിന്നുള്ള പഠന സംഘം കനോലി പ്ലോട്ടിലെത്തി.
ജര്‍മനിയില്‍ ഇടവക വികാരിയായ ഫാ. അബ്രഹാം മണലിലിന്റെ അതിഥികളായാണ് സംഘം നിലമ്പൂരിലെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നിലമ്പൂരിലെത്തിയ സംഘത്തിന് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ഇന്ത്യന്‍ സംസ്‌കാരവും ആതിഥ്യ മര്യാദയും ഏറെ ഇഷ്ടപ്പെടുന്ന ജര്‍മന്‍കാരില്‍ ചിലര്‍ മുമ്പും ഇന്ത്യ സന്ദര്‍ശിച്ചവരാണ്. ഇന്ത്യന്‍ സംസ്‌കാരവും ആചാരങ്ങളും കൂടുതല്‍ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയടക്കമുള്ള സംഘം ഇന്ത്യയിലെത്തിയത്. ഇവാ ലിന്‍സ്‌കി, ഡോ. ഹെയ്ന്റിച്ച് , ഓസ്വാള്‍ഡ് ലിന്‍സ്‌കി, മരീന വോസ്, അല്‍ഫോന്‍സ് വോസ് തുടങ്ങിയവരടങ്ങിയ മുപ്പതംഗസംഘമാണ് നിലമ്പൂരിലെത്തിയത്.
കനോലി പ്ലോട്ട് സന്ദര്‍ശനത്തിനുശേഷം ഭക്ഷണം കഴിഞ്ഞ് സംഘം ബത്തേരിയിലേക്ക് പോയി. ഒരാഴ്ചത്തെ വടക്കേ ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് സംഘം കേരളത്തിലെത്തിയത്.
ഇരുപത് ദിവസത്തെ സന്ദര്‍ശനത്തിനുശേഷം സംഘം ജര്‍മനിയിലേക്ക് തന്നെ മടങ്ങിപ്പോകും.

---- facebook comment plugin here -----

Latest