Connect with us

National

പിന്നാക്കക്കാരെ ലക്ഷ്യമിട്ട് മണ്ഡല്‍ കാര്‍ഡുമായി മുലായം

Published

|

Last Updated

ലക്‌നോ: പിന്നാക്ക വിഭാഗക്കാരെ ചാക്കിലാക്കാന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് മണ്ഡല്‍ കാര്‍ഡ് പുറത്തെടുക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്നാക്ക വിഭാഗക്കാര്‍ എസ് പിയെ കൈയൊഴിഞ്ഞിരുന്നു.
ബി ജെ പി എതിര്‍ത്തതിനെ തുടര്‍ന്ന് മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമുള്ള നേട്ടങ്ങള്‍ പിന്നാക്ക വിഭാഗങ്ങളിലെ പലര്‍ക്കും ലഭിക്കുന്നില്ലെന്ന് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിന്റെ അവസാന ദിവസം യാദവ് പറഞ്ഞു. “ചന്ദ്രശേഖര്‍ (മുന്‍ എം പി) അന്ന് എസ് പിയുടെ നിലപാടിനെ യോഗത്തില്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ബി ജെ പി എതിര്‍ത്തു. തത്ഫലമായി മണ്ഡല്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമുള്ള നേട്ടങ്ങള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചില്ല”. മണ്ഡല്‍ പ്രശ്‌നം കത്തി നിന്ന 1990കളിലെ സര്‍വകക്ഷി യോഗം അനുസ്മരിച്ച് മുലായം പറഞ്ഞു. പിന്നാക്ക വിഭാഗക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ വിവേചനം നടത്തുന്നതിനെ താന്‍ എതിര്‍ക്കുന്നു. ഈ വിഷയം പ്രധാനമന്ത്രിയുമായും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ചര്‍ച്ച ചെയ്യും. പേടിക്കണ്ട, ഈ വിഷയം സമയമാകുമ്പോള്‍ ഉന്നയിക്കും. മുലായം പറഞ്ഞു.
ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടിയുടെ യുവജന വിഭാഗത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അധികാരത്തിലാണെങ്കിലും ദരിദ്രരുടെയും അധഃസ്ഥിത വിഭാഗത്തിന്റെയും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കുകയില്ല. അവരാണ് പാര്‍ട്ടിയുടെ യഥാര്‍ഥ ശക്തി. അതിര്‍ത്തിയിലെ പ്രശ്‌നത്തില്‍ വര്‍ഗീയ ശക്തികള്‍ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. മുലായം ആഹ്വാനം ചെയ്തു.

Latest