Connect with us

National

ബോധ് ഗയ ക്ഷേത്രത്തിന് ആദായ നികുതി നോട്ടീസ്

Published

|

Last Updated

പാറ്റ്‌ന: ബോധ് ഗയയിലെ മഹാബോധി ക്ഷേത്രത്തിനെതിരെ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. സംഭാവനയിനത്തില്‍ കിട്ടിയ കണക്ക് രേഖപ്പെടുത്താത്തതാണ് കാരണം. സംഭാവന ലഭിച്ച ഏകദേശം 100 കോടി രൂപയുടെ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
ബോധ് ഗയ ക്ഷേത്രാധികൃതര്‍ കൃത്യമായി കണക്കുകള്‍ സമര്‍പ്പിക്കാത്തതാണ് നോട്ടീസിറക്കാന്‍ കാരണമെന്ന് ആദായ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ സൗരവ് റോയ് പറഞ്ഞു. നോട്ടീസ് ക്ഷേത്രാധികൃതര്‍ കൈപറ്റി. പാന്‍ കാര്‍ഡ് ലഭിക്കാനുള്ള കാലതാമസമാണ് നികുതി വിവരം അറിയിക്കാന്‍ വൈകിയതെന്ന് മഹാബോധി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്‍ ദോര്‍ജി പറഞ്ഞു. തൊട്ടടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാന്‍ കാര്‍ഡ് സ്വന്തമാക്കി കണക്കുകള്‍ സമര്‍പ്പിക്കുമെന്നും ക്ഷേത്ര പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം ക്ഷേത്ര ഭാരവാഹികളുടെ അറിവില്ലായ്മയാണ് ഇത്തരം സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചെതെന്ന് പാറ്റ്‌നയിലെ ഇന്‍കം ടാക്‌സ് ഓഫീസര്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകകള്‍ വര്‍ഷത്തില്‍ ആദായ നികുതി വകുപ്പില്‍ സമര്‍പ്പിക്കണമെന്ന നിയമം നിലനില്‍കുന്നുണ്ട്. ഇതിന്റെ ലംഘനമാണ് ക്ഷേത്രധികൃതര്‍ നടത്തിയിരിക്കുന്നത്.
ലോക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മഹാബോധി ക്ഷേത്രത്തിന് 1500 വര്‍ഷത്തോളം പഴക്കമുണ്ട്. ബുദ്ധ മതത്തിന്റെ പ്രഭവ കേന്ദ്രമായ ഇവിടെ ക്ക് ശ്രിലങ്ക, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വര്‍ഷവും നൂറുകണക്കിന് സഞ്ചാരികള്‍ എത്താറുണ്ട്.

Latest