Connect with us

Ongoing News

കോഴിക്കോട്ട് നാളെ ഓട്ടോ ടാക്‌സി പണിമുടക്ക് ഇല്ല

Published

|

Last Updated

കോഴിക്കോട്: ചാര്‍ജു വര്‍ധനയുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ നാളെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജു വര്‍ധന ഈടാക്കുന്നതില്‍ പൊലീസ് ഇടപെടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതിനെത്തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് സമിതി നേതാക്കള്‍ അറിയിച്ചു.

യാത്രക്കാര്‍ പുതിയ നിരക്കു നല്‍കാന്‍ തയാറായാല്‍ പൊലീസ് ഇടപെടില്ലെന്നും എന്നാല്‍ പരാതി ഉയര്‍ന്നാല്‍ പൊലീസ് പരിശോധിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു. നഗരത്തിലെ ഗതാഗത പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ നടത്തി വന്നിരുന്ന പണിമുടക്കും പിന്‍വലിച്ചിട്ടുണ്ട്.