Connect with us

National

ഡല്‍ഹി കൊണാട്ട് പ്ലേസില്‍ വെടിവെപ്പ്

Published

|

Last Updated

gun

ന്യൂഡല്‍ഹി: മധ്യ ഡല്‍ഹിയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ കൊണാട്ട് പ്ലേസില്‍ വെടിവെപ്പ്. പൊലീസുകാരനു നേരയാണ് വെടിവെപ്പുണ്ടായത്. അജ്ഞാതരായ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശേഖര്‍ മാര്‍ക്കറ്റിനടുത്ത് അടിപ്പാതയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട മൂന്നു യുവാക്കളെ പൊലീസുകാരന്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യവേ പ്രകോപിതരായ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.