Connect with us

International

ഐ എസ് വിമതര്‍ ട്വിറ്റര്‍ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സി ഇ ഒ

Published

|

Last Updated

ന്യൂയോര്‍ക്ക്: ഐ എസ് വിമതര്‍ ട്വിറ്റര്‍ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ട്വിറ്റര്‍ സി ഇ ഒ ഡിക്ക് കോസ്‌റ്റൊലോയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററിലെ വിമതരുടെ എക്കൗണ്ടുകള്‍ നീക്കം ചെയ്തതാണ് അവരെ ചൊടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തന്നേയും ജീവക്കാരേയും കൊല്ലുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ട്വിറ്ററിലൂടെ ഭീകരവാദം പ്രചരിപ്പിക്കുന്നത് പൊറുക്കാനാവില്ല. നല്ല സന്ദേശങ്ങള്‍ കൈമാറുകയാണ് ട്വിറ്ററിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന വാനിറ്റി ഫെയര്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

---- facebook comment plugin here -----

Latest