Connect with us

National

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മകന്‍

Published

|

Last Updated

shiv menonന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് അവരുടെ മകന്‍ ശിവ് മേനോന്‍. സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് വേദനിപ്പിക്കുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ആരോണങ്ങള്‍ ഒഴിവാക്കണം. അന്വേഷണം വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഞങ്ങള്‍ പൊലീസ് പൂര്‍ണ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. അവര്‍ സത്യം പുറത്ത് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ടിന്റെ കോപ്പി തങ്ങള്‍ക്കും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി ബി ഐ അന്വേഷണം വേണമെന്ന് പറയുന്ന അമ്മയുടെ ബന്ധുക്കള്‍ മാധ്യമ ശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണ്. ബന്ധുക്കള്‍ എന്നു പറയുന്നവരെ തനിക്ക് അറിയില്ല. നിരവധി വര്‍ഷമായി തന്റെ അമ്മ ഇവിടം വിട്ടിട്ടെന്നും ശിവ് വ്യക്തമാക്കി.