Connect with us

Gulf

അബുദാബി സോണ്‍ സാഹിത്യോത്സവ് ആരംഭിച്ചു

Published

|

Last Updated

അബുദാബി: ആറാമത് അബുദാബി സോണ്‍ സാഹിത്യോത്സവിന്റെ സ്റ്റേജിതര മത്സരം ആരംഭിച്ചു. എട്ടു സെക്ടറുകളില്‍ നിന്ന് 17 വിഭാഗങ്ങളിലായി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ മത്സരിച്ചു. സ്റ്റേജിതര മത്സരങ്ങളായ, ക്വിസ്, പെന്‍സില്‍ ഡ്രോയിംഗ്, ജലഛായം, ഭാഷാകേളി, കഥാരചന, കവിതാരചന, പ്രബന്ധരചന, സ്‌പോട്ട് മാഗസിന്‍ എന്നിവയാണ് ഇന്നലെ നടന്ന പ്രധാന മത്സരങ്ങള്‍. 17ന് മുസഫ്ഫ ഫ്യൂച്ചര്‍ സ്‌കൂളില്‍ സ്റ്റേജിതര മത്സരവും സമാപന സമ്മേളനവും നടക്കും.

Latest