Connect with us

Gulf

സര്‍ഗോത്സവം 31ന്

Published

|

Last Updated

ദുബൈ: ദുബൈ കണ്ണൂര്‍ ജില്ലാ കെ എം സി സി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മത്സരങ്ങള്‍ “സര്‍ഗോത്സവ്-14” 31 (വെള്ളി)ന് ദുബൈ ഹോര്‍ അല്‍ അന്‍സിലെ ലിറ്റില്‍ ഫഌവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. അമ്പതോളം ഇനങ്ങളില്‍ ജില്ലയില്‍ നിന്നുള്ള കലാകാരന്മാര്‍ മാറ്റുരക്കും. സര്‍ഗോത്സവത്തിന്റെ ഭാഗമായി ദുബൈയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മത്സരങ്ങളും പ്രമുഖ ഗായകര്‍ അണിനിരക്കുന്ന സംഗീത വിരുന്നും ഒരുക്കും. മലബാറിലെ മാപ്പിള കലാരൂപങ്ങളുടെ പ്രദര്‍ശനവും വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന പ്രത്യേക സ്‌കിറ്റുകളും ഉണ്ടായിരിക്കും.