Connect with us

Gulf

ടി ഉബൈദ് സ്മൃതി സംഗമം വാട്‌സ് ആപ്പില്‍ നടത്തി

Published

|

Last Updated

ദുബൈ: ബഹുഭാഷാ കവിയും വിവര്‍ത്തകനും അധ്യാപകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ടി ഉബൈദിന്റെ 42ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്മൃതി സംഗമം വാട്‌സ് ആപ്പില്‍ നടത്തി.
യു എ ഇ, കെ എം സി സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. കെ എം സി സി നേതാക്കളും നാട്ടിലേയും പ്രവാസ ലോകത്തേയും സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-മാധ്യമ പ്രവര്‍ത്തകരും കെ എം സി സി ഒരുക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലെത്തി.