Connect with us

Gulf

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മെഗാ തിരുവാതിര

Published

|

Last Updated

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കള്‍ച്ചറല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിരക്കളി മത്സരവും 70 ഓളം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരയും അരങ്ങേറി.
അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മുന്‍ എം പി, പി ടി തോമസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഡ്വ. വൈഎ റഹീം സ്വാഗതവും ട്രഷറര്‍ ബിജു സോമന്‍ നന്ദിയും പറഞ്ഞു. കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ പി ആര്‍ പ്രകാശ്, കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മനാഫ്, സബാ ജോസഫ്, സുള്‍ഫിക്കര്‍ നെസ്റ്റോ, അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മലയാളി മങ്ക മത്സരത്തില്‍ അമ്പിളി ഹരീഷ് വിജയിയായി. പ്രഭ പുല്ലൂറ്റിനാണ് രണ്ടാം സ്ഥാനം.
തിരുവാതിര മത്സരത്തില്‍ നീവ കാസര്‍കോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തത്വമസി തൃശൂരും ലാസ്യലയ പയ്യന്നൂരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മാവേലി മത്സരത്തില്‍ പ്രസീദ് കുമാര്‍ ഒന്നാമനായി.