Connect with us

Gulf

റാസല്‍ ഖൈമയില്‍ പുതിയ വാഹന പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കുന്നു

Published

|

Last Updated

റാസല്‍ ഖൈമ: ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി പുതിയ മൂന്ന് വാഹന പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്ന് അധികൃതര്‍.
ഖുസൈദാത്ത് പ്രദേശത്തുണ്ടായിരുന്ന ഏക പരിശോധനാ കേന്ദ്രത്തില്‍ തിരക്കുകാരണം പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകള്‍ എടുക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പോലീസ് അധികൃതര്‍ പുതിയ മൂന്ന് കേന്ദ്രങ്ങള്‍ കൂടി തുറക്കാന്‍ മുന്നോട്ട് വരുന്നത്.
നിലവിലുണ്ടായിരുന്ന ഏക പരിശോധനാ കേന്ദ്രത്തില്‍ മൂന്നും നാലും മണിക്കൂറുകള്‍ വാഹന ഉടമകള്‍ കാത്തിരിക്കേണ്ട സ്ഥിതിക്ക് ഇതോടെ അറുതിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. മാസാദ്യ ദിനങ്ങളില്‍ ആയിരം വാഹനങ്ങള്‍ വരെ നടപടികള്‍ പൂര്‍ത്തയാക്കാന്‍ ഇവിടെ ഊഴം കാത്തിരിക്കാറുണ്ടെന്ന് പോലീസ് പറയുന്നു.
എമിറേറ്റിന്റെ തന്ത്രപ്രധാന പ്രദേശങ്ങളിലായിരിക്കും പുതിയ വാഹന പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കുക. ഏതു ഭാഗത്ത് തുറക്കണമെന്ന് പഠനം നടത്തിക്കഴിഞ്ഞതായും ഉടന്‍ തന്നെ കേന്ദ്രങ്ങള്‍ തുറക്കുമെന്നും പോലീസ് പറഞ്ഞു.

 

Latest