Connect with us

Gulf

അഡ്‌നെക്കിന് പുതിയ സാരഥി

Published

|

Last Updated

അബുദാബി: അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററി (അഡ്‌നെക്) ന്റെ പുതിയ ആക്ടിംഗ് സി ഇ ഒ ആയി ഹുമൈദ് അല്‍ ദാഹിരിയെ നിയമിച്ചു. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, എക്‌സല്‍ ലണ്ടന്‍ എക്‌സിബിഷന്‍ സെന്റര്‍, ഹയാത്ത് ക്യാപിറ്റല്‍ ഗേറ്റ് ഹോട്ടല്‍, ആലോഫ്റ്റ് അബുദാബി ഹോട്ടല്‍, ആലോഫ്റ്റ് എക്‌സല്‍ ലണ്ടന്‍ ഹോട്ടല്‍, ഐഡക്‌സ്, നവഡക്‌സ് എക്‌സിബിഷന്‍ എന്നിവ അഡ്‌നെക് ഗ്രൂപ്പിലുള്‍പ്പെടും. അബുദാബി വിനോദസഞ്ചാര-സാംസ്‌കാരിക വകുപ്പ്, ഗതാഗതവകുപ്പ്, അഡ്‌നെക് എന്നിവയുടെ ചെയര്‍മാനായ ശൈഖ് സുല്‍ത്താന്‍ ബിന്‍ തനൂന്‍ അല്‍ നഹ്‌യാനാണ് അല്‍ ദാഹിരിയെ ആക്ടിംഗ് സി ഇ ഒ ആയി നിയമിച്ച് ഉത്തരവിറക്കിയത്.
അഡ്‌നെക്കിന്റെ സ്വദേശിവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. ഇത് കൂടുതല്‍ സ്വദേശികളെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാക്കുമെന്നും അതിലൂടെ കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ തുറന്നിടുമെന്നും അഡ്‌നെക് മാനേജിങ് ഡയറക്ടര്‍ അലി സായിദ് ബിന്‍ ഹര്‍മാല്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷാവസാനം 44 ശതമാനം ആയിരുന്ന അഡ്‌നെക് സ്വദേശി ജീവനക്കാരുടെ എണ്ണത്തിലുള്ള കണക്ക് 47 ശതമാനത്തിലെത്തി. ഈ വര്‍ഷാവസാനത്തോടെ കൂടുതല്‍ സ്വദേശികളെ അഡ്‌നെക്കിന്റെ ഭാഗമാക്കാന്‍ സാധിക്കുമെന്നും എം ഡി പറഞ്ഞു.

Latest