Connect with us

Gulf

മെട്രോയില്‍ വന്‍ തിരക്ക്; ആഗസ്റ്റില്‍ 19 ശതമാനം വര്‍ധന

Published

|

Last Updated

ദുബൈ: മെട്രോയില്‍ തിരക്ക് വര്‍ധിക്കുന്നു. ആഗസ്റ്റില്‍ 1.2 കോടി യാത്രകളാണ് ചുകപ്പ്, പച്ച പാതകളിലായി ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 19 ശതമാനം വര്‍ധന. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ആര്‍ ടി എ റെയില്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുദറബ് അറിയിച്ചു.
മാനസികവും ശാരീരികവുമായ അനായാസതക്ക് പൊതുഗതാഗതമാണ് ഉചിതം. ചെലവു കുറഞ്ഞ യാത്രാ ഉപാധിയുമാണ്.
ചുകപ്പു പാതയില്‍ ഓഗസ്റ്റില്‍ 77.78 ലക്ഷം യാത്രകള്‍ നടന്നു. ദേര സിറ്റി സെന്ററാണ് ഏറ്റവും ഉപയോഗിക്കപ്പെടുന്ന സ്റ്റേഷന്‍. ഇവിടെ 5.41 ലക്ഷം യാത്രക്കാര്‍ എത്തി. റിഗ്ഗ സ്റ്റേഷനാണ് തൊട്ടുപിന്നില്‍. ഇവിടെ 5.16 ലക്ഷം പേര്‍ എത്തി.
പച്ചപ്പാതയില്‍ അല്‍ ഫഹിദി സ്റ്റേഷനിലാണ് തിരക്ക് കൂടുതല്‍. 5.47 ലക്ഷം പേര്‍ ഇവിടെയെത്തി. 5.06 ലക്ഷം പേരുമായി ബനിയാസ് തൊട്ടുപിന്നിലുണ്ട്. പച്ചപ്പാതയില്‍ മൊത്തം 50.6 ലക്ഷം യാത്രകള്‍ നടന്നിട്ടുണ്ട്.
മെട്രോ പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിയെന്നതിന്റെ സൂചനകളാണിത്. വിനോദ സഞ്ചാരികളെയും വാണിജ്യ, കായിക മേളകള്‍ക്കെത്തുന്നവരെയും കൂടുതലായി ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നും മുഹമ്മദ് അല്‍ മുദറബ് പറഞ്ഞു.

 

Latest