Connect with us

International

എബോള: മരണസംഖ്യ 4000 കടന്നു

Published

|

Last Updated

ലണ്ടന്‍: മാരകമായ ഇബോള വൈറസ് പിടിപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 4,000 കടന്നുവെന്ന് ലോകാരോഗ്യ സംഘടന. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ലൈബീരിയയില്‍ മാത്രം 2,316 പേര്‍ മരിച്ചു. ഓരോ നാലാഴ്ച്ച കൂടുമ്പോളും ഇബോള പിടിപെടുന്നവരുടെ എണ്ണം ഇരട്ടിയായി കൊണ്ടിരിക്കുകയാണ്. ഇബോളയുടെ വ്യാപനം തടയാന്‍ ലോകരാജ്യങ്ങള്‍ കൂട്ടായി പരിശ്രമിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയയിലും ഫ്രാന്‍സിലും ചിലര്‍ക്ക് രോഗം ബാധിച്ചെന്ന വാര്‍ത്ത പരിഭ്രാന്ത്രി പരത്തി. എന്നാല്‍ പിന്നീടത് വ്യാജമാണെന്ന് തെളിഞ്ഞു. എബോളയെന്ന മാരക രേഗത്തിന് മുമ്പില്‍ ലോകം മുഴവന്‍ ആശങ്കയിലാണ്.

Latest