Connect with us

National

ഹുദ്ഹുദ് ചുഴലിക്കാറ്റ്: തീരത്തുനിന്നും നാലര ലക്ഷത്തോളംപേരെ ഒഴിപ്പിക്കും

Published

|

Last Updated

ഭുവനേശ്വര്‍: ഹുദ്ഹുദ് ചുഴലികൊടുങ്കാറ്റ് ആന്ധ്രാ ഒഡീഷ തീരങ്ങളില്‍ വീശിയടിക്കന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇരു സംസ്ഥാനങ്ങളിലെയും തീരദേശ ഗ്രാമങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു. 500 ഓളം ഗ്രാമങ്ങളില്‍ നിന്നായി നാലര ലക്ഷത്തോളം ആളുകളെ ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഞായറാഴ്ച്ച ഉച്ചയ്ക്ക് മുന്‍പായി ആന്ധ്രയിലെ വിശാഖപട്ടണത്ത് കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ആന്ധ്രയിലെ വിശാഖപട്ടണം, വിഴിയനഗരം, ശ്രീകാകുളം എന്നീ ഗ്രമാങ്ങളിലാകും ഹുദ്ഹുദ് ഏറ്റവും അധികം നാശംവിതയ്ക്കുക എന്നാണ് കരുതുന്നത്.

ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ സജ്ജമായിരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നേവി ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അതാത് കേന്ദ്രങ്ങളില്‍ തയാറെടുപ്പുകള്‍ നടത്തി വരികയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ പിന്തുണയോടെ ഇന്ത്യന്‍ നേവിയുടെ 30 സംഘങ്ങളാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

Latest