Connect with us

Kozhikode

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു

Published

|

Last Updated

താമരശ്ശേരി: ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ എസ്റ്റേറ്റ് മുക്ക് പെട്രോള്‍പമ്പിന് എതിര്‍വശത്ത് സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെട്ടിട ഉടമക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. വൈസ് പ്രസിഡന്റ് സി പി ബശീറിനെതിരെ കെട്ടിട ഉടമയുടെ സഹോദരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അഡ്വ. പി മുഹമ്മദ് ഹനീഫ മുഖേന താമരശ്ശേരി ജെ എഫ് സി എം കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
കെട്ടിടത്തിന് 2013 നവംബറില്‍ അനുമതി ലഭിച്ചിരുന്നെങ്കിലും വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നിരന്തരം കെട്ടിട നിര്‍മാണം തടസ്സപ്പെടുത്തുന്നതായ തലയാട് സ്വദേശിയുടെ ആരോപണത്തിനെതിരെ ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. വൈസ് പ്രസിഡന്റ് കരഭൂമിയായി നേരത്തെ വില്‍പ്പന നടത്തിയ സ്ഥലത്താണ് നിര്‍മാണം നടക്കുന്നതെന്നും തണ്ണീര്‍ത്തടം എന്നപേരില്‍ ഇപ്പോള്‍ കെട്ടിട നിര്‍മാണം തടസ്സപ്പെടുത്തുകയാണെന്നുമായിരുന്നു ഭൂഉടമയുടെ ആരോപണം. കേസ് കോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും.