Connect with us

Kozhikode

അശാസ്ത്രീയ ഹമ്പുകള്‍; റോഡ് തകര്‍ന്ന് അപകടം പെരുകുന്നു

Published

|

Last Updated

ബാലുശ്ശേരി: അശാസ്ത്രീയ ഹമ്പുകള്‍ കാരണം റോഡുകള്‍ തകര്‍ന്ന് അപകടം പെരുകുന്നു. കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ അറപ്പീടികക്കും അമരാപുരിക്കുമിടയില്‍ മരപ്പാലം ബസ്റ്റോപ്പിനടുത്താണ് റോഡ് തകര്‍ന്നത്. അപകടം കുറക്കാനായി രണ്ട് വര്‍ഷം മുമ്പാണ് സംസ്ഥാന പാതയിലുടനീളം അശാസ്ത്രീയമായി ഹമ്പുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഹമ്പുകള്‍ സ്ഥാപിച്ചിടങ്ങളിലെല്ലാം വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത ്മൂലം റോഡുകള്‍ തകര്‍ന്ന് വലിയ കുഴികളും ഗര്‍ത്തങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. മരപ്പാലം ബസ്റ്റോപ്പിനടുത്തുള്ള ഹമ്പുകള്‍ക്ക് സമീപം തകര്‍ന്ന റോഡിലെ കുഴികളില്‍ ചാടി നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നു. ബൈക്ക് യാത്രികരാണ് ഇതിലേറെയും. കൊയിലാണ്ടി മുതല്‍ താമരശ്ശേരി വരെയുള്ള ഇരുപത്തിയെട്ട് കിലോമീറ്ററിനുള്ളില്‍ 140 ഓളം ഹമ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. അപകടം കുറക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഹമ്പുകള്‍ ഇപ്പോള്‍ അപകടം പെരുകുന്ന ഹമ്പുകളായി മാറി. ഈ ഹമ്പുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നേരത്തെതന്നെ രംഗത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് ഇവ നീക്കം ചെയ്യാന്‍ കോടതി ഉത്തരവുണ്ടായിട്ടും അതികൃധര്‍ ഇവ നീക്കം ചെയ്തിട്ടില്ല.

Latest