Connect with us

Malappuram

പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബാലസൗഹൃദ പഞ്ചായത്തിനായി പുലാമന്തോളില്‍ പുതിയ പദ്ധതി

Published

|

Last Updated

കൊളത്തൂര്‍: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് നടക്കും.
ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ കുട്ടികളുടെയും അവകാശങ്ങള്‍ ഉറപ്പ് വരുത്തി പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. കിലയുടെ നേതൃത്വത്തില്‍ രൂപകല്‍പന ചെയ്യുന്ന ബാല സൗഹൃദ പ്രാദേശിക ഭരണം എന്ന സംസ്ഥാന തലത്തില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന അഞ്ചു പഞ്ചായത്തുകളില്‍ ഒന്നാണ് പുലാമന്തോള്‍.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ബാല സൗഹൃദ പഞ്ചായത്ത് എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണങ്ങളും എന്ന വിഷയത്തില്‍ ഇന്ന് രാവിലെ 9.30 ന് പുലാമന്തോള്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ അഡ്വ. സുജാത വര്‍മ്മ ഉദ്ഘാടനം ചെയ്യും.