Connect with us

Malappuram

ലോക മാനസികാരോഗ്യ ദിനാചരണം

Published

|

Last Updated

മഞ്ചേരി: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.
കലാവതി വാര്‍ഡില്‍ നടന്ന പരിപാടി ചിഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് ജയകുമാര്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് രാജന്‍ തട്ടില്‍, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അനസ് വരിക്കോടന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ എം കൃഷ്ണന്‍ നമ്പൂതിരി, റസ്പിറേറ്ററി മെഡിസിന്‍ ചീഫ് ഡോ. ജോജു പോംസണ്‍, ആര്‍ എം ഒ ഡോ. സി സൈതാലിക്കുട്ടി, നേഴ്‌സിംഗ് സൂപ്രണ്ട് സി പ്രസന്ന കുമാരി, രാജീവ് തങ്കപ്പന്‍ പ്രസംഗിച്ചു.

Latest