Connect with us

Malappuram

നിര്‍മാണത്തൊഴിലാളികള്‍ സമരത്തിലേക്ക്

Published

|

Last Updated

മഞ്ചേരി: നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുക, പെന്‍ഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത നിര്‍മാണ തൊഴിലാളി യൂനിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുന്നു.
ഏറനാട് സമരസമിതിയുടെ നേതൃത്വത്തില്‍ ഈമാസം 13, 14, 15 തീയതികളില്‍ മഞ്ചേരി പാണ്ടിക്കാട് റോഡ് ബസ്സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ നടത്തും. ഐ എന്‍ ടി യു സി, സി ഐ ടി യു, എസ് ടി യു, എ ഐ ടി യു സി, എച്ച് എം എസ്, ബി എം എസ് എന്നീ സംഘടനകളുടെ സംയുക്ത സമര സമിതിയാണ് നേതൃത്വം നല്‍കുന്നത്.
ഗ്രീന്‍ ട്രിബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ കല്ല് , കരിങ്കല്ല് എന്നിവക്ക് ക്ഷാമം നേരിട്ടതും ഒരു വര്‍ഷത്തോളമായി മണല്‍വാരല്‍ നിരോധിച്ചതും സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഫണ്ട് നല്‍കാത്തതും നിര്‍മാണ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു. എം പി വേണുഗോപാലന്‍, എന്‍ മുഹമ്മദ്, ഹുസൈന്‍ പുല്ലഞ്ചേരി, അമ്പാഴത്തിങ്ങല്‍ അബൂബക്കര്‍ പങ്കെടുത്തു.

 

Latest