Connect with us

Malappuram

ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 75 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എം അലി അറിയിച്ചു.
മേല്‍കുളങ്ങര തെക്കേക്കര റോഡ്-വെട്ടത്തൂര്‍- നാല് ലക്ഷം, കാര ജി എല്‍ പി സ്‌കൂള്‍-കാര ജംഗ്ഷന്‍ റോഡ്- മൂന്ന് ലക്ഷം, ചെറുമല ചീരട്ടാമല റോഡ്- നാല് ലക്ഷം, ആലിപ്പറമ്പ്-പൊടെക്കാട്-ആറാട്ട് കടവ് റോഡ്- മൂന്ന് ലക്ഷം, എടത്തറ-മനപ്പടി പുത്തിരിപ്പറമ്പ് റോഡ്- നാല് ലക്ഷം, താഴെക്കോട്-കൂരിക്കുണ്ട്-കുരംകുഴി റോഡ്- നാല് ലക്ഷം, അത്തിക്കല്‍ കാരക്കപ്പാറ റോഡ്- മൂന്ന് ലക്ഷം, ചേരിക്കല്ലടി-തവരക്കല് റോഡ്- അഞ്ച് ലക്ഷം, മേലാറ്റൂരിലെ ചുമ്പള്ളി-കണ്യാല വളയപുരം റോഡ്- നാല് ലക്ഷം, തങ്ങള്‍പടി-പൂക്കുന്ന് റോഡ്- മൂന്ന് ലക്ഷം, ഒലിപ്പുറംപറമ്പ്-നരിക്കുന്ന് റോഡ്- മൂന്ന് ലക്ഷം, തിരുത്തിയംകുന്ന്-പുതിയേടത്ത് റോഡ്- മൂന്ന് ലക്ഷം, ഏലംകുളത്തെ മുണ്ടക്കുന്ന്-മുണ്ടമ്പ്രയില്‍പ്പടി പാത്ത്‌വേ- മൂന്ന് ലക്ഷം, ആലുക്കൂട്ടം ഗോള്‍ഡന്‍ പാത്ത്‌വേ- മൂന്ന് ലക്ഷം, പെരിന്തല്‍മണ്ണ ഹരിതകന്‍ പാത്ത്‌വേ-തേക്കിന്‍കാട് റോഡ്- രണ്ട് ലക്ഷം, വട്ടപ്പാറ-കോയപ്പടി പാത്ത്‌വേ- രണ്ട് ലക്ഷം എന്നീ പഞ്ചായത്തുകളില്‍ പെട്ട പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. കാലവര്‍ഷക്കെടുതിയില്‍ കേടുപാടുകള്‍ സംഭവിച്ച ഈ റോഡുകള്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്.

 

Latest