Connect with us

Kollam

വീട് നല്‍കിയില്ല; പ്രതിഷേധം പഞ്ചായത്ത് പടിവാതിലിലെത്തിയപ്പോള്‍ പരിഹാരം

Published

|

Last Updated

കരുനാഗപ്പള്ളി: വീട് നല്‍കാത്തതിനെതിരെ വൃദ്ധ പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് പടിക്കല്‍ സമരവുമായി എത്തി. ഒടുവില്‍ വീട് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായി.

ഒാച്ചിറ ചങ്ങന്‍കുളങ്ങര ജയന്തി കോളനി നിവാസിയും കാന്‍സര്‍രോഗിയും വിധവയുമായ ലക്ഷ്മിക്കുട്ടിയമ്മ (73) ആണ് വീടാവശ്യവുമായി പഞ്ചായത്ത് പടിക്കല്‍ എത്തിയത്. ഐ എ വൈ പദ്ധതി പ്രകാരം ലിസ്റ്റില്‍ പേരുണ്ടായിരുന്ന ലക്ഷ്മിക്കുട്ടിയമ്മക്ക് വീട് അനുവദിക്കാതിരിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെ ചിലര്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇവര്‍ പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധവുമായി എത്തിയത്.
വീട് അനുവദിക്കാതെ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തുന്ന സമരത്തില്‍ നിന്നും പിന്‍മാറില്ലന്ന് ഇവര്‍ പറഞ്ഞു. കുടുതല്‍ പേര്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തിയതോടെ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് വീട് നല്‍കാമെന്ന് ഉറപ്പ് നല്‍കി. ഇേേതാടെ ലക്ഷ്മിക്കുട്ടിയമ്മ സമരത്തില്‍ നിന്നും പിന്‍മാറി. കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു.
ഐ എ വൈ പദ്ധതി പ്രകാരം വീട് അനുവദിക്കുന്നത് കുടംബങ്ങള്‍ക്കാണെന്നും ലക്ഷ്മിക്കുട്ടിയമ്മ ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് വീട് അനുവദിക്കാതിരുന്നതെന്ന വിശദീകരണവുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്ത് എത്തി.
ഇവര്‍ക്ക് ആശ്രയ പദ്ധതിപ്രകാരം വീട് അനുവദിച്ചിട്ടുണ്ടന്നും സമരം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അറിയിച്ചു.

Latest