Connect with us

Kollam

റെയില്‍വേ സ്റ്റേഷനുകളില്‍ വാണിജ്യ നികുതി ഇന്റലിജന്റസിന്റെ മിന്നല്‍ പരിശോധന

Published

|

Last Updated

കൊല്ലം: റെയില്‍വേ സ്റ്റേഷനുകളില്‍ വാണിജ്യ നികുതി ഇന്റലിജന്റസ് മിന്നല്‍ പരിശോധ്യൂനടത്തി. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, മയ്യനാട് റെയില്‍വേ സ്റ്റേഷനുകളിലാണ് പരിശോധന്യൂനടത്തിയത്. പരിശോധനയില്‍ മതിയായ രേഖകളില്ലാതെ നിരവധി സാധനങ്ങള്‍ കടത്തിക്കൊണ്ടുവന്നതായി കണ്ടെത്തി. ട്രെയിന്‍ മാര്‍ഗം ഇത്തരത്തിലുള്ള കൊണ്ടുവന്ന 56 ബണ്ടിലുകള്‍ പിടികൂടി.
106000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കി. ലോഹ്യൂനിര്‍മിത പാത്രങ്ങള്‍, റെഡിമെയ്ഡ് തുണിത്തരങ്ങള്‍, ഫാന്‍സി സാധനങ്ങള്‍ എന്നിവയാണ് ട്രെയിന്‍ വഴി കടത്തിയത്. ഇനി മുതല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ എം ആര്‍ അബ്ദുല്‍സലാം അറിയിച്ചു. ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ വി സതീഷിന്റെ നിര്‍ദേശാനുസരണം നടത്തിയ പരിശോധനയില്‍ ഓഫീസര്‍മാരായ ജോണ്‍സണ്‍ പയസ്, വൈ സലാഹുദ്ദീന്‍, സി കുഞ്ഞുമോന്‍, കെ ജോണ്‍സണ്‍,ടി സാംകുട്ടി, വി പ്രസീദ്, സന്തോഷ്‌കുമാര്‍, മനോഹരന്‍ നേതൃത്വം നല്‍കി.