Connect with us

Thrissur

സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു

Published

|

Last Updated

തൃശൂര്‍: തുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി തുടങ്ങി. പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത പതിനഞ്ച് മുതല്‍ അമ്പത് വയസ്സ് വരെയുള്ളവര്‍ക്ക് വേണ്ടിയാണ് പദ്ധതി. ഇതിനായി പഞ്ചായത്ത് തലത്തില്‍ പ്രത്യേക പ്രചാരണ പരിപാടി നടത്തി.
പഞ്ചായത്തുകള്‍ക്കുള്ള പതാകദാനം പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാസതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി വി കെ ബാലകൃഷണ്ന്‍ അധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ജോയിന്റ് ബി ഡി ഒ എം അഹമ്മദ്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി ജി ബിന്ദു, എം. സരളകുമാരി, പ്രേരക് കെ.കെ. സജീവ് തുങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest