Connect with us

Thrissur

പുതുക്കാട് ഡിപ്പോയിലെ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

Published

|

Last Updated

പുതുക്കാട്: കെ എസ്ആര്‍ ടി സി പുതുക്കാട് ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാര്‍ നടത്തി വരുന്ന പണിമുടക്ക് രണ്ടു ദിവസം പിന്നിട്ടതോടെ യാത്രക്കാര്‍ ദുരിതത്തില്‍.
33 സര്‍വീസുകളുള്ള ഡിപ്പോയിലെ 14 സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. ഇതോടെ പുതുക്കാടു നിന്നും ഉള്‍ഗ്രാമങ്ങളിലേക്കുള്ള വിദ്യാര്‍ഥികളടക്കമുള്ള നിരവധി യാത്രക്കാരാണ് ദുരിതത്തിലായി. കഴിഞ്ഞ മാസത്തിലെ ശമ്പളം പൂര്‍ണമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പണി മുടക്കിയത്. ജോലിക്ക് കയറാതെ 14 കണ്ടക്ടര്‍മാര്‍ പണിമുടക്കി സമരം ചെയ്തതോടെയാണ് സര്‍വീസുകള്‍ നിലച്ചത്. പണി മുടക്കിയ തൊഴിലാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ്ജ് കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫിസര്‍ക്കാ റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസം പണിമുടക്കിലേര്‍പ്പെട്ട ഒമ്പത് തൊഴിലാളികളെ സര്‍വീസില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിറുത്തുവാന്‍ ജില്ലാ ഓഫിസര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ശമ്പളം പൂര്‍ണ്ണമായി ലഭിച്ചാലും പിരിച്ചു വിട്ട തൊഴിലാളികളുടെ കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും വ്യക്തമായ തീരുമാനം ലഭിക്കാതെ സമരത്തില്‍ നിന്നും പിന്‍തിരിയില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍.