Connect with us

Thrissur

കുന്നംകുളത്ത് ജലവിതരണം താറുമാറായി

Published

|

Last Updated

കുന്നംകുളം: മേഖലയിലേ ജല വിതരണം സ്തംഭിച്ചിട്ട് ആഴ്കള്‍ കഴിഞ്ഞു. ജല അതോറിട്ടിയെ വിളിച്ച് പരാതി പറഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.
കഴിഞ്ഞ 20 ദിവസമായി ഇവര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസമായി ശുദ്ധ ജല വിതരണത്തിനായി ഉപയോഗിക്കുന്ന വൈ എം സി എ ജല സംഭരണിയിലേക്ക് വെളളം എത്തിക്കുന്ന തൃത്താലയിലെ രണ്ട് പമ്പുകള്‍ കേടായതിനാല്‍ ഇവിടെ ഒരുപാട് ദിവസം ജലവിതരണം മുടങ്ങിയിരുന്നു.
ഇത് ശരിയാക്കിയപ്പോഴേക്കും മറ്റൊരു മോട്ടര്‍ കേടുവന്നു ഇതിന്റെ തകരാര്‍ തീര്‍ത്തപ്പോഴേക്കും ജല അതോറട്ടറിയുടെ പൈപ്പിനിടയിലൂടെ ബി എസ് എന്‍ എല്‍ ന്റെ പൈപ്പുകള്‍ കടന്ന് പോകുന്നത് കാരണം പൈപ്പുകള്‍ പൊട്ടിയാണ് ജല വിതരണം മുടങ്ങൂന്നത് എന്നാണ് പരാതി പറയാന്‍ വിളിക്കുന്നവരോട് ജല അതോറിട്ടി പറയുന്നത്.
ബി എസ് എന്‍ എല്‍ ലില്‍ നിന്നും ആളുകളെത്തി പൊട്ടിയ പൈപ്പുകള്‍ ശരിയാക്കാതെ ജല വിതരണം സാധ്യമല്ല എന്ന നിലപാടിലാണ് ജല അതോറട്ടി പ്രാദമീക ആവിശ്യങ്ങള്‍ക്ക് പോലും വെളളം ലഭിക്കാത്തത് മൂലം കുന്നംകുളത്തെ വ്യാപാരസ്ഥാപനങ്ങളിലെ നൂറ് കണക്കിന് തൊഴിലാളികള്‍ ദുരിതത്തിലായി പലസ്ഥാപനങ്ങളിലെ തൊഴിലാളികളും വീടുകളില്‍ നിന്നും കന്നാസുകളിലാണ് കടകളിലേക്ക് വെളളം കൊണ്ടുവരുന്നത്.