Connect with us

Palakkad

നെല്ലിയാമ്പതിയിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം: എ കെ ബാലന്‍

Published

|

Last Updated

പാലക്കാട്: ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ളതും അനുബന്ധമായി മറ്റുള്ളവര്‍ കൈവശം വച്ചിരിക്കുന്നതുമായ നെല്ലിയാമ്പതിയിലെ എല്ലാ ഭൂമിയും സര്‍ക്കാര്‍ അടിയന്തരമായി ഏറ്റെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.—
സര്‍ക്കാര്‍ ‘ഭൂമി അനധികൃതമായി കൈവശപ്പെടുത്തുന്നതിന് കൂട്ടുനിന്ന റവന്യൂ, സര്‍വെ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം.— ഇതിനായി കലക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം.റിപ്പോര്‍ട്ട് ‘ഭരണ തലത്തില്‍ അട്ടിമറിക്കുകയോ നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍— വിഷയവുമായി ഗവര്‍ണറെ സമീപിക്കും.—
ഇത്രയും കാലം അന്യായമായി ‘ഭൂമി കൈവശം വച്ചനു‘വിച്ചവരില്‍ നിന്ന് ആനുകൂല്യം— തിരിച്ചുപിടിക്കണമെന്നും നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടവ്യവസ്ഥ ലംഘിച്ചതുമായ എല്ലാ ‘ഭൂമികളും— തിരിച്ചു പിടിക്കണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.—
സംസ്ഥാനത്തെ ‘ഭൂമി തട്ടിപ്പിന്റെ ഭീകരമായ ചിത്രമാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാവുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു.— എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം യാതൊരു നടപടിയും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.—റിപ്പോര്‍ട്ട് നടപ്പിലാക്കാതിരിക്കാന്‍ രാഷ്ട്രീയപരമായ സമ്മര്‍ദം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.—
1889 ല്‍ കൊല്ലങ്കോട് രാജവംശത്തിന്റെ ഭൂമി പാട്ടത്തിന് നല്‍കിയശേഷം 1964 ല്‍ പാട്ടക്കാലാവധി കഴിയുന്നതിനിടെ രണ്ടു പ്രാവശ്യം കൈമാറ്റം നടന്നു.— ആദ്യം രണ്ട് വിദേശികള്‍ക്ക് ഭൂമി കൈമാറി.— 1500 ഏക്കര്‍ ഭൂമിയാണ് ക്രയവിക്രയം ചെയ്തത്.1969 ല്‍ എ എം ജോസഫ് എന്നയാള്‍ക്ക് പാട്ട‘ഭൂമി തീറാധാരമായി രജിസ്റ്റര്‍ ചെയ്ത് കൊടുത്തു.
ഇയാള്‍ 1979 ല്‍ കരുണ പ്ലാന്റേഷന്‍ പൈപ്രവറ്റ് ലിമിറ്റഡിസ് തീറാധാരം നല്‍കി.— 1988ല്‍ കരുണ പ്ലാന്റേഷന്‍ പോപ്‌സിന് തീറാധാരം എഴുതി നല്‍കി.— പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാരിന്റെ സ്വത്തായ ഭൂമിയാണ് ക്രയവിക്രയം നടത്തിയത്.— ഈ ഭൂമി കള്ളപ്രമാണം ചമച്ച് കൈയില്‍ വയ്ക്കുന്നതിനിടെയാണ് വനം വകുപ്പ് അവകാശവാദം ഉന്നയിച്ചത്.— അതോടെയാണ് വിഷയം പുറത്തുവരുന്നത്.— അതിനിടെ പാലക്കാട് ഫോറസ്റ്റ് ട്രിബ്യൂണലില്‍ ഒരു വിധി കമ്പനിയ്ക്ക് എതിരെയുണ്ടായി.— ആ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോയി.— കോടതിയില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ഭൂമിയുടെ അവകാശം അവര്‍ക്ക് കിട്ടി.—
തുടര്‍ന്ന് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നു.— ഈ സമയത്ത് മന്ത്രിയായിരുന്ന കെ ബി ഗണേശ്കുമാര്‍ വിഷയം പരിശോധിക്കാന്‍ എട്ടംഗ ഉന്നതസമിതിയെ നിയമിച്ചു.— സമിതിയുടെ ശുപാര്‍ശ പോപ്‌സന് അനുകൂലമായിട്ടായിരുന്നൂ.—
കൈയ്യേറ്റക്കാര്‍ക്ക് എന്‍ഒസി കൊടുക്കാന്‍ ഡിഎഫ്ഒയോട് സമിതി നിര്‍ദേശിച്ചു.— തുടര്‍ന്ന് പോക്കുവരവ് ചെയ്ത് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തഹസില്‍ദാറോട് ആവശ്യപ്പെട്ടു.—
786 ഏക്കര്‍ ഭൂമിക്കാണ് പോക്ക്‌വരവ് നടത്താനും കരമടയ്ക്കാനും നെന്മാറ ഡിഎഫ്ഒ അനുമതി നല്‍കിയത്.— ഈ ഘട്ടത്തിലാണ് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് പോക്കുവരവും എന്‍ഒസിയുമൊക്കെ റദ്ദാക്കി.—
അടിയന്തരപ്രമേയത്തെ തുടര്‍ന്ന്— കരുണ പ്ലാന്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചുറിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി ഗോപിനാഥന്റെ നേതൃത്വത്തില്‍ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. അവര്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.— ഡി എഫ് ഒ നല്‍കിയ എന്‍ ഒ സി മരവിപ്പിക്കുകയും ചെയ്തു.—ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടും സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു.— ഈ റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ മൗനം പാലിച്ചപ്പോള്‍ വിഷയം ഈ കഴിഞ്ഞ ജൂലൈയില്‍ നിയമസഭയില്‍ ക്രമപ്രശ്‌നമായി— ഉന്നയിച്ചു.— തുടര്‍ന്ന് റിപ്പോര്‍ട്ട് മേശപ്പുറത്തുവച്ചു. ഇത് സമഗ്രമായി പരിശോധിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.— അദ്ദേഹം സമഗ്രമായി പരിശോധിച്ചു.— അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. സര്‍ക്കാര്‍ ഭൂമി ഭൂസ്വാമിമാര്‍ എങ്ങിനെയാണ് കൈവശപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വായിക്കാമെന്ന് എ കെ ബാലന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest