Connect with us

Wayanad

കാര്‍ഡുടമകള്‍ സത്യവാങ്മൂലം നല്‍കണം

Published

|

Last Updated

കല്‍പ്പറ്റ: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള എ എ വൈ/ബി പി എല്‍ റേഷന്‍ കാര്‍ഡുള്ള കുടുംബാംഗങ്ങളെയും, ബി പി എല്‍. കാര്‍ഡില്ലെങ്കിലും 2009-ലെ ബി പി എല്‍ ലിസ്റ്റിലുള്‍പ്പെട്ടതും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സാക്ഷ്യപ്പെടുത്തിയതുമായ റേഷന്‍ കാര്‍ഡുള്ളവരെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ വിഭാഗത്തിലുള്ള കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ ലഭ്യമായിട്ടുള്ള സത്യവാങ്മൂലം വാങ്ങി പൂരിപ്പിച്ച് നല്‍കേണ്ടതും കാര്‍ഡുകളില്‍ താല്‍ക്കാലിക മുന്‍ഗണനാ വിഭാഗം എന്ന സീല്‍ പതിപ്പിക്കേണ്ടതുമാണ്. വ്യാജ സത്യവാങ്മൂലം നല്‍കുന്ന കാര്‍ഡുടമകള്‍ക്കെതിരെ അവശ്യസാധന നിയമ പ്രകാരവും 1966-ലെ കെ.ആര്‍.ഒ. പ്രകാരവും റേഷന്‍ കാര്‍ഡ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികളും ഐ.പി.സി. സെക്ഷന്‍ 191 പ്രകാരവും ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
2009-ലെ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍/അദ്ധ്യാപകര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആദായ നികുതി ഒടുക്കുന്നവര്‍, സ്വന്തമായി 1000 ചതുരശ്രീ അടിക്ക്‌മേല്‍ വിസ്തീര്‍ണ്ണമുള്ള വീടോ ഫഌറ്റോ ഉള്ളവര്‍, സ്വന്തമായി ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം സ്വന്തമായി ഉള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ല. റേഷന്‍കാര്‍ഡും പൂരിപ്പിച്ച സത്യവാങ്ങ്മൂലവും ഒക്‌ടോബര്‍ 20 ന് മുമ്പ് റേഷന്‍ കടകളില്‍ ഏല്‍പ്പിക്കണം.

Latest