Connect with us

Kasargod

തൃക്കരിപ്പൂര്‍ സോണ്‍ ഇ സി ശില്‍പശാലയും മര്‍കസ് പ്രചാരണ കണ്‍വെന്‍ഷനും നാളെ

Published

|

Last Updated

തൃക്കരിപ്പൂര്‍: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന ഭാഗമായി തൃക്കരിപ്പൂര്‍ സോണ്‍ ഇ സി ശില്‍പശാലയും മര്‍കസ് സമ്മേളന പ്രചാരണ കണ്‍വെന്‍ഷനും നാളെ നടക്കും.
തൃക്കരിപ്പൂര്‍ അല്‍ മുജമ്മഇല്‍ നടക്കുന്ന ശില്‍പശാലയും പ്രചാരണ കണ്‍വെന്‍ഷനും എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ പ്രസിഡന്റ് എം ടി പി ഇസ്മാഈല്‍ സഅദി അധ്യക്ഷത വഹിക്കും. ജില്ലാ എസ് വൈ എസ് ക്ഷേമകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, എം ടി അബ്ദുല്‍ ജലീല്‍ സഖാഫി, ജാബിര്‍ സഖാഫി, ഇ കെ അബൂബക്കര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
അറുപതാം വാര്‍ഷിക സമ്മേളന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി രൂപം കൊണ്ട സോണ്‍-സര്‍ക്കിള്‍-യൂണിറ്റ് ഇ സി അംഗങ്ങളും എസ് വൈ എസ്, എസ് എം എ, എസ് ജെ എം, എസ് എസ് എഫ് ഭാരവാഹികളും സംബന്ധിക്കും.

 

---- facebook comment plugin here -----

Latest