Connect with us

Kasargod

അതുല്യം സാക്ഷരതാ പരിപാടിക്ക് തുടക്കമായി

Published

|

Last Updated

കാസര്‍കോട്: സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ അതുല്യം പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി പതാക ഉയര്‍ത്തി.
മഞ്ചേശ്വരത്ത് ബ്ലോക്ക് പ്രസിഡന്റ് മുംതാസ് സമീറയും, കാസര്‍കോട് നഗരസഭയില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ കുഞ്ഞ് മാസ്റ്ററും കാസര്‍കോട് ബ്ലോക്കില്‍ ബ്ലോക്ക് അംഗം എസ് കുമാറും, കാഞ്ഞങ്ങാട് നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ കെ ദിവ്യയും കാറഡുക്കയില്‍ ബ്ലോക്ക് പ്രസിഡന്റ് ബി എം പ്രദീപും, പരപ്പയില്‍ ബ്ലോക്ക് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണനും കാഞ്ഞങ്ങാട് ബ്ലോക്കില്‍ സെക്രട്ടറി യു കെ സുരേന്ദ്രനും നീലേശ്വരം നഗരസഭയില്‍ സെക്രട്ടറി പി മോഹനന്‍ നായരും നീലേശ്വരം ബ്ലോക്കില്‍ പ്രസിഡന്റ് ടി വി ഗോവിന്ദനും പതാക ഉയര്‍ത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പതാക ഉയര്‍ത്തി.
ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജനാര്‍ദ്ദനന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പാദൂര്‍ കുഞ്ഞാമുഹാജി, ജാസ്മിന്‍, ശുചിത്വമിഷന്‍ കോഡിനേറ്റര്‍ പി വി രാധാകൃഷ്ണന്‍, അസി. കോഡിനേറ്റര്‍ ഇബ്‌റാഹിം ഷെരീഫ്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം വി ശംസുദ്ദീന്‍, സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ പി എന്‍ ബാബു, സാക്ഷരതാമിഷന്‍ നോഡല്‍ പ്രേരക്ക്മാരായ ഡി വിജയമ്മ, പുഷ്പകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest