Connect with us

Books

ഒരു അടിമയുടെ പന്ത്രണ്ട് വര്‍ഷങ്ങള്‍

Published

|

Last Updated

adimaഇതൊരു കഥയല്ല. ഇതില്‍ അല്‍പംപോലും അതിഭാവുകത്വം ഉപയോഗിച്ചിട്ടില്ല. ഇതിലൂടെ ഒരു പൂര്‍ണമായ ചിത്രം നിങ്ങള്‍ക്കു കിട്ടുന്നില്ലെങ്കില്‍ അതിനു കാരണം ഈ സംഭവ പരമ്പരകളിലെ പരമാവധി നല്ല വശങ്ങള്‍ നിങ്ങളുടെ മുന്നില്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചതിനാലാണ്. എന്നെപ്പോലെ ഹതഭാഗ്യരായ നൂറുകണക്കിനു സ്വതന്ത്രപൗരന്മാരെ തട്ടിക്കൊണ്ടുപോയി അടിമകളാക്കി വിറ്റിട്ടുണ്ട്. ലൂസിയാനയിലെയും ടെക്‌സാസിലെയും അടിമക്കൃഷിയിടങ്ങളില്‍ അവര്‍ നരകജീവിതം നയിച്ചു. പക്ഷേ ഞാന്‍ സഹിച്ച ഓരോ കഷ്ടതകളും എന്നെ ഒരു പുതിയ മനുഷ്യനാക്കിത്തീര്‍ത്തു. സോളമന്‍ നോര്‍ത്തപ്

ഹാരിയര്‍ ബീച്ചര്‍സ്‌റ്റോവിന്റെ ക്ലാസിക് നോവല്‍ അങ്കിള്‍ ടോംസ് കാബിനൊപ്പം ചേര്‍ത്തുവായിക്കപ്പെടുന്ന ആത്മകഥ. അമേരിക്കന്‍ അടിമത്തത്തിന്റെ ഇരുണ്ട കാലങ്ങളെ അനാവരണം ചെയ്യുന്ന ഈ കൃതി മനുഷ്യന്റെ അതിജീവനത്തിന്റെ സാക്ഷ്യം കൂടിയായി മാറുന്നു.

പുനരാഖ്യാനം: സാജന്‍ തെരുവപ്പുഴ

പ്രസാധനം: മാതൃഭൂമി
വില: 150

Latest