Connect with us

Techno

ഷവോമി എം ഐ3 ഇനി ഇന്ത്യയില്‍ വില്‍പന നിര്‍ത്തുന്നു

Published

|

Last Updated

xiaomi-5ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച ഷവോമിയുടെ എം ഐ 3 ഇനി ഇന്ത്യയില്‍ വില്‍ക്കില്ലെന്ന് ഷവോമി വ്യക്തമാക്കി. ഈ പരമ്പരയിലെ എംഐ 4 ആയിരിക്കും ഇനി ഇന്ത്യയില്‍ എത്തിക്കുക. അതിനായി 2015 അവസാനം വരെ കാത്തിരിക്കേണ്ടിവരും. കുറച്ച് എം ഐ 3 കൂടി വില്‍ക്കാനുണ്ട്. അതും കൂടി വിറ്റശേഷം പൂര്‍ണ്ണമായും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും ഈ പ്രോഡക്ട് ഷവോമി പിന്‍വലിക്കമെന്നും ഷവോമി വൈസ് പ്രസിഡന്റ് ഹ്യൂഗോ ബാര പറഞ്ഞു.

അഞ്ച് തവണ ഫ്‌ലിപ്കാര്‍ട്ടിലൂടെ എം ഐ 3 വിപണിയിലെത്തിയെങ്കിലും സെക്കന്റുകള്‍ക്കിടയില്‍ ഈ ഫോണ്‍ വിറ്റുതീര്‍ന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടും ഫോണ്‍ കിട്ടാത്ത ഉപഭോക്താക്കള്‍ക്ക് ഇതു സംബന്ധിച്ച് ഫ്‌ലിപ്പ്കാര്‍ട്ട് മെയില്‍ അയച്ചിട്ടുണ്ട്.

 

Latest